'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം'; മെൽബണിൽ നടക്കുന്ന സെമിനാറിന് ആശംസയുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം'; മെൽബണിൽ നടക്കുന്ന സെമിനാറിന് ആശംസയുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

മെൽബൺ: 'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം'; എന്ന വിഷയത്തിൽ മാർച്ച് എട്ടിന് മെൽബൺ സെന്റ് അൽഫോൺസ സീറോ മലബാർ കത്തീഡ്രലിൽ നടക്കുന്ന സെമിനാറിന് ആശംസകൾ നേർന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. 'ഈ വിഷയത്തിൽ ഒരു സെമിനാർ നടത്താനുള്ള നിങ്ങളുടെ തീരുമാനം ഈ കാലഘട്ടത്തിൽ അനിവാര്യവും പ്രസക്തവുമാണ്. നിങ്ങൾ ഈ ശുശ്രൂഷയുമായി ഒരുപാട് കാലം മുന്നോട്ട് പോകണമെന്ന് അതിയായി ആ​ഗ്രഹിക്കു' മാർ റാഫേൽ തട്ടിൽ പറഞ്ഞു.

സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സെമിനാർ സീറോ മലബാർ മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിലാണ് ഉദ്ഘാടനം ചെയ്യുന്നത്. സീ ന്യൂസ് ലൈവ് അഡ്വൈസറി എഡിറ്ററും മാധ്യമ പ്രവർത്തകനുമായ പ്രകാശ് ജോസഫാണ് വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്. സീ ന്യൂസ് ലൈവ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലിസി കെ ഫെർണാണ്ടസ് ക്ലാസ് എടുക്കും. തുടർന്ന് വചന ശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കും.

രാവിലെ 9.30ന് ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് 10.30 മുതൽ കത്തീഡ്രൽ ഹാളിൽ ഉച്ചക്ക് ഒരു മണി വരെയായിരിക്കും സെമിനാർ നടക്കുക.

ആ​ഗോളതലത്തിൽ ക്രൈസ്തവ സഭ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വിശ്വാസ സമൂഹത്തിന്റെ മാധ്യമ അവബോധമില്ലായ്മയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയുമുള്ള ഫലപ്രദമായ ഇടപെടലുകൾ ആധുനിക കാലഘട്ടത്തിൽ‌ വിശ്വാസം നിലനിർത്താൻ എങ്ങനെ സഹായകരമാകും എന്നതിനെക്കുറിച്ച് സെമിനാറിൽ അവബോധം നൽകും. സാമൂഹിക മാധ്യമ രം​ഗങ്ങളിലൂടെയുള്ള ചെറുത്തുനിൽപ്പും പ്രതികരണവും ഇക്കാലഘട്ടത്തിൽ എത്രമാത്രം അനിവാര്യമാണെന്നും സെമിനാർ‌ ചർച്ച ചെയ്യും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.