ന്യൂഡല്‍ഹി : അസീസി മാസികയുടെ മുന്‍ ചീഫ് എഡിറ്ററും ജീവന്‍ ബുക്‌സ് (ഭരണങ്ങാനം), മീഡിയ ഹൗസ് (ഡല്‍ഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍ (72) നിര്യാതനായി.
കഴിഞ്ഞ കുറെ നാളുകളായി കാഴ്ചക്കുറവ് ബാധിച്ചിരുന്ന ഫാ. സേവ്യര്‍ തന്റെ കുറവിനെ അതിജീവിച്ച് കൊണ്ടായിരുന്നു നിർഭയമായി മാധ്യമ പ്രവർത്തനം നടത്തിയത്. മാർച്ച് 18 ന് യു. പി ദാസ്ന മസൂരിയിലെ ക്രിസ്തുരാജ ദേവാലയത്തിൽ നടത്തുന്ന മൃതസംസ്കാര ശുശ്രൂഷയുടെ പ്രാർഥനകൾക്ക് ശേഷം അദേഹത്തിന്റെ ആഗ്രഹ പ്രകാരം മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ ഗവേഷണ പഠനത്തിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസിന് കൈമാറും.