ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.
എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയില്‍ നിന്ന് 1,24,000 രൂപയാക്കി ഉയര്‍ത്തി. പ്രതിദിന അലവന്‍സ് രണ്ടായിരത്തില്‍ നിന്ന് 2,500 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. അലവന്‍സ് ഇനത്തില്‍ മാസം ഇനി 75,000 രൂപ ലഭിക്കും.
2023 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌ക്കരണം. ഇതോടെ കഴിഞ്ഞ ലോക്സഭയിലുണ്ടായിരുന്ന എംപിമാര്‍ക്കടക്കം കുടിശിക ലഭിക്കും. മുന്‍ എംപിമാരുടെ പ്രതിമാസ പെന്‍ഷന്‍ 25,000 രൂപയില്‍ നിന്ന് 31,000 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.