സിസ്റ്റര്‍ ഡോ. ആലീസ് അഗസ്റ്റിന്‍ പാലക്കല്‍ നിര്യാതയായി

സിസ്റ്റര്‍ ഡോ. ആലീസ് അഗസ്റ്റിന്‍ പാലക്കല്‍ നിര്യാതയായി

തോണിച്ചാല്‍(വയനാട്): ക്രിസ്തുദാസി സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ഡോ. ആലീസ് അഗസ്റ്റിന്‍ പാലക്കല്‍ (62) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 തോണിച്ചാല്‍ ക്രിസ്തുദാസി മദര്‍ ഹൗസില്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ കാര്‍മികത്വത്തില്‍.

കോഴിക്കോട് പുല്ലൂരാംപാറ പരേതനായ പാലക്കല്‍ അഗസ്റ്റിന്റെയും ബ്രിജിറ്റിന്റെയും മകളാണ്. മേരി ജേക്കബ്, ജോയി അഗസ്റ്റിന്‍, ലിന്‍സി ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍.

സിസ്റ്റര്‍ ആലീസിന്റെ ഭൗതീക ശരീരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ക്രിസ്തുദാസി കോഴിക്കോട് ജനറലേറ്റില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. വൈകുന്നേരം ആറ് മുതല്‍ തോണിച്ചാല്‍ ക്രിസ്തുദാസി മദര്‍ ഹൗസിലും പൊതുദര്‍ശനമുണ്ടാകും.

ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍, അസിസ്റ്റന്റ് ജനറല്‍, ജനറല്‍ കൗണ്‍സിലര്‍, ജനറല്‍ സെക്രട്ടറി, പോസ്റ്റുലന്‍സ് മിസ്ട്രസ്, നോവിസ് മിസ്ട്രസ്, ജൂനിയര്‍ മിസ്ട്രസ്, ഫാമിലി മിനിസ്ട്രി കോഡിനേറ്റര്‍, പ്രീ കാന കോഴ്‌സ് അധ്യാപിക, ചങ്ങനാശേരി പൊന്തിഫിക്കല്‍ ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ സിസ്റ്റര്‍ ആലീസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.