ജെറുസലേം: പരിശുദ്ധ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സി ന്യൂസ് ലൈവ് കുടുബാഗംങ്ങൾ. ഫാ. ബാബു ജോസ് ഒ.എഫ്.എം കപ്പൂച്യന്റെ നേതൃത്വത്തിൽ സി ന്യൂസ് കുടുംബാഗങ്ങൾ കാൽവരിയിൽ ദിവ്യബലി അർപ്പികുകയും മാർപാപ്പയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
രാവിലെ ആറ് മണിക്ക് നടന്ന പ്രത്യേക ദിവ്യബലിയിൽ സി ന്യൂസ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. സി ന്യൂസ് ലൈവ് സിഇഒ ഡോ. ലിസി കെ ഫെർണാണ്ടസ് അനുശോചനം രേഖപ്പെടുത്തി. ഈ പ്രത്യേക ദിവ്യബലിയിൽ സെന്റ് ജ്യൂഡ് കമ്മ്യൂണിറ്റി
അംഗങ്ങളും ജെറുസലേം മലയാളി അസോസിയേഷൻ ഭാരവാഹികളും ടെൽഅവീവ് കമ്മ്യൂണിറ്റി പ്രതിനിധികളും ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റ് പ്രതിനിധികളും പങ്കെടുത്തു.