കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-5)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-5)

യാത്രയാകാൻ തുടങ്ങുന്ന സഹപാഠിയോട്
ശിവശങ്കരൻ പറഞ്ഞു...
'അടുത്ത ചന്തക്കൊരു സ്ളേറ്റു വാങ്ങിത്തരും'
'നീ പോടാ കുള്ളാ.; അവൻ്റെയൊരു സ്ളേറ്റ്..;
നിന്നേ ഈ പുഞ്ചിരിയുടെ കൈയിൽ കിട്ടും.;
ചെവിയേൽ നുള്ളിക്കോ നീ..'!
'അറം പറ്റുന്ന കാര്യം പറയല്ലേ കൂട്ടേ...!'
മല്ലപ്പള്ളിക്കുള്ള മടക്കയാത്ര, കുഞ്ഞുരാമൻ
താൽക്കാലികമായി നീട്ടിവെച്ചു..!
ഇടയ്കിടെ, പട്ടാളത്തിൽനിന്നും തങ്കപ്പൻ്റെ
കത്തുകൾ, പുഞ്ചിരിയേ തേടിയെത്തും.
മറുപടി കത്തയക്കണ്ടാന്ന് നാരായണിയും,
പരമേശ്വരനും കൽപ്പിച്ചിരുന്നു.!
'ചെല്ലം, നിനക്കു താഴെയുള്ള നാലിനും, നീ
ഒരു മാതൃക ആയിരിക്കണം.'
'അമ്മ പറഞ്ഞതങ്ങനതന്നേ.' ഉഴപ്പൻമട്ടിലുള്ള
ആ മറുപടി, പരമേശ്വരന് ഒട്ടും ഇഷ്ടായില്ല.!
അമ്പലോത്സവം അടുത്തെത്തി..! ദൂരെ
ജോലിയുള്ള..., തടിയൂർക്കാരുടെ വരവായി..!
പുല്ലുമുറ്റത്തേ ഗോപനും അവധിക്കെത്തി..!
പരമേശ്വരൻ ആവശ്യാനുസരണം പണികൾ
പഠിച്ചതായി 'മൂത്തഗുരുക്കൾ' അറിയിച്ചു.!
'കുഞ്ഞാങ്ങളയേകൊണ്ട് ചെല്ലത്തിനൊരു
പുടവേം താലീം കൊടുപ്പിച്ചാലോ.?' നാരായണി
അനുനയനത്തിൽ പരമേശ്വരനോടാരാഞ്ഞു.!
'അതു കൊള്ളാം; അങ്ങനെയാണെങ്കിൽ,
വസ്തുവിന്മേലുള്ള വീതംവെപ്പ് ഒഴിവാക്കി
നിൻ്റെ പേരിൽ വസ്തു ചേർക്കാം.'
'ഏതായാലും നീ അവനോടൊന്ന് ചോദിക്ക്..;
അവൻ്റെ ഉള്ളിലിരുപ്പ് അറിയണമല്ലോ..'!
അന്നൊരു ഞായറാഴ്ച ആയിരുന്നു.!
കൊല്ലൻ്റെ ആലയിലും അടവായിരുന്നു.!
'നാരായണിയേ, ചക്കരകാപ്പി ആയില്ലേ..'?
'കലത്തിൻ്റെ മൂട്ടിൽ തീ പിടിച്ചതേയുള്ളേ.'
'ഇളേപെണ്ണ് എന്തിയേടീ..?'
'കാലത്തേ കളഭം പൂശുന്ന തിരക്കിലാണേ..!'
'ഇന്നവളേ പെണ്ണുകാണാൻ ആരേലും...?'
കാലത്തേതന്നേ, 'പാർട്ടികട'യെന്നപേരിൽ
അറിയപ്പെടുന്ന നാരായണകുറുപ്പിൻ്റെ
കടയിൽനിന്നും, ചായകുടികഴിഞ്ഞ്, ഇരു-
കയ്യിലും പൊതികളുമായി കുഞ്ഞനെത്തി;
തേടിയവള്ളി കാലിൽ ചുറ്റിയതുപോലെ.!
'ചേച്ചീ..ചേച്ചീ..ഒന്നിങ്ങു വന്നേ...'
ഉമ്മറത്തേക്കു നാരായണി പാഞ്ഞെത്തി..!
'ആഹാ..., ചൂടുദോശയുടെ സവിശേഷഗന്ധം.!'
കുഞ്ഞിളം കാറ്റിൻ്റെ തോളിലേറി, തടിയൂർ
അങ്ങാടിയും താണ്ടി, എന്നത്തേയുംപോലെ
വീടുവീടാന്തരം, ദോശാമണിയുടെ പരിമളം
വിരുന്നെത്തി.; ആനവണ്ടിപോലെ..!
'ഇന്നൊരു വിശേഷകാര്യം പറയാനുണ്ടേ..!'
'ഓരോ ദോശേം പരിപ്പുവടേം പിടിപ്പിക്ക്.'
കാലി വയറ്റിലെങ്ങനാ ചേച്ചീ ഗൌരവമുള്ള
കാര്യങ്ങൾ പറയുന്നേ..?'
'ഞാനിപ്പം ചക്കരകാപ്പി പകർത്താം.'
ചെല്ലമ്മ കുശിനിയിലേക്കു മടങ്ങി.!
'അമ്മാവൻ കാര്യം പറ.' പിള്ളാർ ധൃതികൂട്ടി..!
'ചെല്ലമ്മേം കൂടൊന്നു വന്നോട്ടെ.!'
നാരയണി, പരമേശ്വരൻ്റെ കണ്ണിൽ നോക്കി..!
'ഭഗവാനേ, നീ കരുണാമയനാണേ.!'
'കാര്യം പറഞ്ഞാട്ടെ കുഞ്ഞളിയാ..!'
'കുഞ്ഞമ്മാവാ...പറയാനെന്തേ താമസം..?'
എല്ലാവരും കാണിക്കുന്ന വെപ്രാളത്തിൻ്റെ
'കറിക്കൂട്ട്' മനസ്സിലാകാതെ, കുഞ്ഞൻ
ഒരു നിമിഷം പകച്ചിരുന്നുപോയി...!
'ചേച്ചീ..., അളിയൻ...കൊല്ലപ്പണിയൊക്കെ
പഠിച്ചസ്ഥിതിക്ക്, മുറ്റത്തൊരു പണിയാല
നമ്മൾക്കു ഉണ്ടാക്കിക്കൂടേ..?
വെള്ളിടിയേറ്റു..നാരായണി ഞെട്ടി..!!
'ആ ശിവശങ്കരൻ ഉലകെട്ടാൻ സഹായിക്കാ-
മെന്നു പറഞ്ഞു..' പരമശിവൻ നാരായണിയെ നോക്കി..!
നാരായണി, ചെല്ലമ്മേം പിള്ളാരേം നോക്കി.!
ആകെയൊരു സ്പോടനാവസ്ഥ..!
പന്തം കണ്ട പെരുച്ചാഴിയേപ്പോലെ കുഞ്ഞനും!
'അഛാ, അതൊരു നല്ല കാര്യമാ; അമ്മക്കും
ഞങ്ങൾക്കും കൊല്ലപ്പണി പഠിക്കാമല്ലോ..'
അളിയൻ്റെ ആലയുടെ ഉത്ഘാടനം കഴിഞ്ഞേ
ഞാൻ മല്ലപ്പള്ളിക്കു മടങ്ങുന്നൊള്ളു..!'
'ആ ശിവശങ്കരൻ കാശ് കടം തരാമെന്നേറ്റു..!'
'കുഞ്ഞാ, നീയേ..നടക്കാവുന്ന കാര്യം ചൊല്ല്..!'
'നേരാണോ കുഞ്ഞാ?' അളിയനു സന്ദേഹം....
'നമ്മുടേതായ പ്രത്യേക ഭാവനയിലൂടെ ഒരു
കറിപിച്ചാത്തി, ചേച്ചിക്കുവേണ്ടി ഉണ്ടാക്ക്..'
'ഘനം കുറവായിരിക്കണം..!'
'പഞ്ചായത്തിലേ നിൻ്റെ മണലിൻ്റെ കരാറോ.?'
'അത് ചായക്കടേല കിട്ടൂനെ ഏൽപ്പിക്കാം.'
തറകെട്ടുവനുള്ള മുഹൂർത്തം കുറിപ്പിച്ചു.!
ജോത്സ്യരുടെ സാന്നിദ്ധ്യത്തിൽ, അമ്മയുടെ
തറയിൽ തിരി കൊളുത്തി..!
മാറി മാറി എല്ലാവരും തിരി കത്തിച്ചു..!!
കുഞ്ഞുരാമൻ, തറയുടെ പണി തുടങ്ങി.!

---------------------- ( തു ട രും )---------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.