ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖത്ത് വിലക്കേര്‍പ്പെടുത്തിയെന്ന് ഷിപ്പിങ് ഇന്ത്യന്‍ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-പാക് സമുദ്രാതിര്‍ത്തി അടച്ചതായി ഷിപ്പിങ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇന്ത്യയിലെ കപ്പലുകള്‍ പാകിസ്ഥാനിലെ തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതും നിരോധിച്ചിട്ടുണ്ട്.
രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടി. മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 411-ാം വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതുസ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തീരുമാനം എടുത്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യന്‍ കപ്പലുകള്‍ പാകിസ്ഥാന്റെ സമുദ്രാതിര്‍ത്തി ഭാഗത്തേക്ക് പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.