ജമ്മു കാശ്മീരില്‍ സൈനിക വാഹനം 700 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ സൈനിക വാഹനം 700 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം 700 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹദൂര്‍ എന്നീ മൂന്ന് പേരാണ് മരിച്ചത്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹന വ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം.

സൈന്യം, ജമ്മു കാശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആര്‍.എഫ്), പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മലയിടുക്കില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.