മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍

മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തമാര്‍. കേരള തനിമ വിളങ്ങുന്ന ആറന്‍മുള കണ്ണാടി മലങ്കര സഭയുടെ ഉപഹാരമായി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.

മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവരാണ് പാപ്പയെ സന്ദര്‍ശിച്ചത്.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് ബുധനാഴ്ച വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.