ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായതായി റിപ്പോര്‍ട്ട്. ബിജെഡി (ബിജു ജനതാദള്‍) മുന്‍ എംപി പിനാകി മിശ്രയാണ് വരന്. ജര്‍മനിയിലാണ് വിവാഹം നടന്നതെന്ന് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
മഹുവ മൊയ്ത്ര ജര്‍മനിയില്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്ന ചിത്രവും ദ ടെലിഗ്രാഫ് പുറത്ത് വിട്ടിട്ടുണ്ട്. പുരിയില്‍ നിന്നുള്ള ലോക്സഭാ എംപിയായിരുന്നു പിനാകി മിശ്ര. മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനെ വിവാഹം കഴിച്ചിരുന്നു.
പിന്നീട് വിവാഹ മോചനം നേടി. തുടര്‍ന്ന് ഏകദേശം മൂന്ന് വര്‍ഷത്തോളം അഭിഭാഷകന് ജയ് അനന്ത് ദെഹാദ്രായിയുമായി ബന്ധത്തിലായിരുന്നു.
1974 ഒക്ടോബര്‍ 12 ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചു.
ഒഡീഷയിലെ പുരി സ്വദേശിയും മുതിര്‍ന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്ടോബര്‍ 23-നാണ് ജനനം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളില്‍ ചേരുകയായിരുന്നു. 2009, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.