ന്യൂഡല്‍ഹി: നയതന്ത്രം ബന്ധം മോശമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോ[ിക്ക് കത്തെഴുതി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും യൂനുസിനും ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഡി സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂനുസ് മോഡിക്ക് കത്തെഴുതിയത്.
ജനങ്ങളുടെ ക്ഷേമത്തിനായി പരസ്പര ബഹുമാനവും ധാരണയും പുലര്‍ത്തുന്നത് ഇരുരാജ്യങ്ങള്‍ക്കും വഴികാട്ടിയാകുമെന്നതില്‍ തനിക്കുറപ്പുണ്ട്. യൂനുസ് മോഡിക്കെഴുതിയ കത്തില്‍ പറയുന്നു. ബലിപ്പെരുന്നാള്‍ എന്നത് ത്യാഗത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അത് പ്രചോദനം നല്‍കുന്നുവെന്നും യൂനുസ് ചൂണ്ടിക്കാട്ടി.
ജൂണ്‍ നാലിനാണ് മോഡി ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യൂനുസിന് കത്തയച്ചത്. ഇതിന് ജൂണ്‍ ആറിനാണ് സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന രീതിയില്‍ യൂനുസ് മറുപടി കത്തയച്ചത്. ഷേയ്ഖ് ഹസീനയെ അട്ടിമറിച്ച ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ഇന്ത്യാ-ബംഗ്ലാദേശ് ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു.