കോഴിക്കോട്: സ്‌കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്കിലെ ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം.
സ്വകാര്യ ബാങ്കായ ഇസാഫിന്റെ സ്റ്റാഫ് അരവിന്ദിന്റെ കയ്യില്‍ നിന്നാണ് പണം അടങ്ങുന്ന ബാഗ് തട്ടിയെടുത്തത്. രാമനാട്ടുകര-പന്തീരാംകാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വച്ച് ഷിബിന്‍ ലാല്‍ എന്നയാള്‍ ബാഗ് തട്ടിപ്പറിച്ച് കറുത്ത നിറത്തിലുള്ള ജൂപിറ്റര്‍ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു എന്നാണ് അരവിന്ദ് പൊലീസില്‍ നല്‍കിയ പരാതി.
പ്രതിയായ ഷിബിന്‍ ലാല്‍ അക്ഷയ ഫൈനാന്‍സിയേഴ്‌സ് എന്ന സ്വര്‍പ്പണയ സ്ഥാപനത്തില്‍ 38 ലക്ഷത്തോളം രൂപയ്ക്ക് സ്വര്‍ണം പണയം വച്ചിരുന്നു. ഇത് സ്വകാര്യ ബാങ്കായ ഇസാഫിലേക്ക് മാറ്റി വയ്ക്കണമെന്ന് ഷിബിന്‍ ലാല്‍ ആവശ്യപ്പെട്ടു.
അത്തരത്തില്‍ സ്വര്‍ണം മാറ്റി വയ്ക്കണമെങ്കില്‍ ആദ്യം സ്വര്‍ണത്തിന്റെ പണം അടയ്ക്കണം. അതിനായി ഇസാഫിലെ ജീവനക്കാര്‍ പണവുമായി എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത്.