ലിയോ പാപ്പയെ സന്ദര്‍ശിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ; ലോക സമാധാനത്തിനായുള്ള വത്തിക്കാന്റെ പിന്തുണ തേടി

ലിയോ പാപ്പയെ സന്ദര്‍ശിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ; ലോക സമാധാനത്തിനായുള്ള വത്തിക്കാന്റെ പിന്തുണ തേടി

വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ലോക സമാധാനത്തിനായുള്ള ഇടപെടലിന് വത്തിക്കാന്റെ പിന്തുണ തേടി ലിയോ പതിനാലാമന്‍ മാർപാപ്പയെ സന്ദര്‍ശിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലെ പരിപാടിയ്ക്ക് മുന്‍പായിരിന്നു കൂടിക്കാഴ്ച.

പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാൻ വിശദാംശങ്ങൾ നൽകിയിട്ടില്ല. എങ്കിലും ലോകസമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിബദ്ധതയ്ക്ക് വത്തിക്കാൻ പിന്തുണ പ്രകടിപ്പിച്ചതായി സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായുള്ള സംഭാഷണത്തിൽ വെളിപ്പെടുത്തി.

തുടർന്ന് സെക്രട്ടറി ജനറൽ ഗുട്ടെറസ് സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.