അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി ലിയോ മാർപാപ്പ

അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: ​ഗുജറാത്തിൽ ഉണ്ടായ വിമാനാപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഹൃദയപൂർവമായ അനുശോചനം രേഖപ്പെടുത്തി ലിയോ പതിനാലമാൻ മാർപാപ്പ.

അഹമ്മദാബാദിന് സമീപം എയർ ഇന്ത്യ വിമാനം ഉൾപ്പെട്ട ദുരന്തത്തിൽ താൻ വളരെയധികം ദുഖിതനാണെന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം അനുശോചനം അറിയിക്കുന്നതായും ലിയോ പതിനാലാമൻ മാർപാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തന്റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടി പാപ്പ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയാണെന്നും ലിയോ പാപ്പയ്ക്ക് വേണ്ടി കർ​ദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ സന്ദേശത്തില്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.