പുനെയില്‍ പാലം തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു; 20 വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു

പുനെയില്‍ പാലം തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു; 20 വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു

മുംബൈ: പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. ഇരുപതിലധികം വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍ പെട്ടെന്നാണ് സൂചന. മഴക്കാലത്ത് തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമായ കുണ്ട്മലയില്‍ ഫ്രമ്പാടയ്ക്ക് സമീപമുള്ള മാവലിലാണ് അപകടം നടന്നത്.

സംഭവത്തില്‍ പൊലീസും ദുരന്ത നിവാരണ സേനയും പ്രദേശ വാസികളും തിരച്ചില്‍ നടത്തുകയാണ്. ഒഴുക്കില്‍പ്പെട്ട ഇരുപതില്‍ പതിനഞ്ച് പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.

പാലത്തില്‍ നിന്ന് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു വിനോദ സഞ്ചാരികള്‍. അതിനിടെയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. പിന്നാലെ ആളുകള്‍ പുഴയിലേക്ക് വീണു. പുഴയുടെ മധ്യ ഭാഗത്താണ് പാലം വീണത്. കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ശക്തമായ ഒഴുക്കുമുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.