ദി ചോസന്റെ പ്രത്യേക പ്രദർശനം ജൂൺ 23ന് വത്തിക്കാനിൽ; ജോനാഥന്‍ റൂമി അടക്കമുള്ളവർ പങ്കെടുക്കും

ദി ചോസന്റെ പ്രത്യേക പ്രദർശനം ജൂൺ 23ന് വത്തിക്കാനിൽ; ജോനാഥന്‍ റൂമി അടക്കമുള്ളവർ പങ്കെടുക്കും

വത്തിക്കാൻ സിറ്റി: യേശു ക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പരമ്പരയായ ദി ചോസൺറെ പ്രദർശനം വത്തിക്കാനിൽ നടക്കും. പരമ്പരയിലെ അഞ്ചാം സീസണിലെ നാലാമത്തെ എപ്പിസോഡാണ് ജൂൺ 23 തിങ്കളാഴ്ച വത്തിക്കാനിൽ പ്രദർശിപ്പിക്കുക. പ്രദർശനത്തിൽ പങ്കെടുക്കുന്നതിനും ലിയോ പതിനാലാമൻ മാർപാപ്പയെ കാണുന്നതിനുമായി യേശുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന നടന്‍ ജോനാഥന്‍ റൂമി അടക്കമുള്ളവർ വത്തിക്കാനിലെത്തും.

പരമ്പരയുടെ സംവിധായകനുമായ ഡാളസ് ജെങ്കിന്‍സ്, മേരി മഗ്ദലീനയെ അവതരിപ്പിക്കുന്ന എലിസബത്ത് ടാബിഷ്, സെന്റ് ജോണ്‍ ആയി അഭിനയിക്കുന്ന ജോര്‍ജ് സാന്തിസ്, കന്യകാമറിയമായി അഭിനയിക്കുന്ന വനേസ ബെനവെന്റ് എന്നിവരും പ്രിവ്യൂ ഷോയിൽ പങ്കാളികളാകും.

അന്നേ ദിവസം രാവിലെ 11. 30 ന് ചോസണ്‍ ക്രൂ അംഗങ്ങള്‍ വത്തിക്കാനിൽ പ്രത്യേക വാർത്താ സമ്മേളനവും നടത്തും.
യേശുവിന്റെ കുരിശുമരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചും ദി ചോസണ്‍ ടീം പുറത്തിറക്കുന്ന രണ്ട് ഫീച്ചര്‍ ഫിലിമുകളെക്കുറിച്ചും വാർത്താ സമ്മേളനത്തില്‍ വിശദീകരിക്കും.

കുരിശു മരണത്തിന്റെ എപ്പിസോഡ് നിലവില്‍ ഇറ്റലിയിലെ മറ്റെറയിലാണ് ചിത്രീകരിക്കുന്നത്. ജൂണ്‍ 25-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ‘ദി ചോസന്‍’ ടീമിന്റെ ഒരു സമ്മാനവും ജോനാഥന്‍ റൂമി ലിയോ പതിനാലാമന്‍ പാപ്പക്ക് സമ്മാനിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.