എയര്‍ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ഡോക്ടറെ തിരിച്ചിറക്കി കേസെടുത്തു

എയര്‍ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ഡോക്ടറെ തിരിച്ചിറക്കി കേസെടുത്തു

ബംഗളൂരു: എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടറെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കി. യെലഹങ്ക സ്വദേശിയായ ഡോ.വ്യാസ് ഹീരല്‍ മോഹന്‍ഭായിയെ (36) ആണ് വിമാനത്തിനുള്ളില്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ഇയാള്‍ക്കെതിരെ വിമാനത്താവള പൊലീസ് കേസെടുത്തു.
ബംഗളൂരുവില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തിരിച്ച എയര്‍ഇന്ത്യ വിമാനത്തില്‍ കയറിയ ഉടന്‍ ബാഗ് മുന്‍നിരയിലെ സീറ്റുകളിലൊന്നില്‍ ഇട്ടശേഷം

ഇതെടുക്കാന്‍ എയര്‍ഹോസ്റ്റസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് വിമാനം തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പൈലറ്റ് ഇടപെട്ടിട്ടും അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.