പഹല്‍ഗാം ഭീകരര്‍ക്ക് അഭയം നല്‍കി: കാശ്മീരികളായ രണ്ട് പേര്‍ പിടിയില്‍; മൂന്ന് ലഷ്‌കറെ തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞു

പഹല്‍ഗാം ഭീകരര്‍ക്ക് അഭയം നല്‍കി: കാശ്മീരികളായ രണ്ട് പേര്‍ പിടിയില്‍; മൂന്ന് ലഷ്‌കറെ തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണം നടത്തിയ അക്രമികള്‍ക്ക് അഭയവും ലോജിസ്റ്റിക്കല്‍ പിന്തുണയും നല്‍കിയ രണ്ട് കാശ്മീരികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പര്‍വൈസ് അഹമ്മദ് ജോത്തര്‍, ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നീ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്.

ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് തീവ്രവാദികളുടെ പേരുകളും ഇവര്‍ വെളിപ്പെടുത്തി. 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ മരണത്തിനും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ തീവ്രവാദികള്‍ക്ക് അഭയം നല്‍കിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണത്തില്‍ പങ്കെടുത്തവര്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എന്‍ഐഎ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.