മലക്കപ്പാറ: വാല്‍പ്പാറയില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടില്‍ കുടുങ്ങി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെയാണ് പുലിയെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തോട്ടം മേഖലയില്‍ നിന്ന് പുലിയെ മാറ്റി ഉള്‍വനത്തിലേക്ക് കൊണ്ടുപോകാനാണ് നീക്കം. വാല്‍പ്പാറയിലെ തോട്ടം തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശിയുടെ മകള്‍ റോഷ്‌നിയാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആറ് വയസുകാരിയെ വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയില്‍ പുലി പിടിക്കുകയായിരുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രണ്ട് കുട്ടികളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.