ജലനിരപ്പ് 136 അടി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച രാവിലെ തുറക്കും

ജലനിരപ്പ് 136 അടി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച രാവിലെ തുറക്കും

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച രാവിലെ പത്തിന് തുറക്കുമെന്ന് തമിഴ്നാട്. പരമാവധി ആയിരം ഘനയടി വെള്ളം തുറന്നുവിടും. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 136 അടിയിലെത്തി. ശനിയാഴ്ച രാത്രി പത്തോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. ഞായറാഴ്ച രാവിലെ പത്തിന് ഷട്ടറുകള്‍ ഉയര്‍ത്തും. അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

അണക്കെട്ടിലെ വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.