പോര് മുറുകുന്നു; ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍

പോര് മുറുകുന്നു; ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ വീണ്ടും പോര് മുറുകുന്നു.

ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സര്‍ക്കാര്‍ വെട്ടി. സുരക്ഷയ്ക്ക് നിയോഗിച്ച ആറ് പൊലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിന് ശേഷമാണ് നടപടി.

സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പൊലീസുകാരുടെ പട്ടിക ഡിജിപി രാജ്ഭവനില്‍ കാണാനെത്തിയപ്പോള്‍ ഗവര്‍ണര്‍ കൈമാറിയിരുന്നു. ആറ് പേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവര്‍ണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. മറ്റ് സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ സാധാരണ ഗതിയില്‍ ഭരണാധികാരികള്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്.

എന്നാല്‍, കാരണം വ്യക്തമാക്കാതെ പൊലീസുകാരുടെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. പൊലീസ് മേധാവിക്ക് വേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. ഗവര്‍ണര്‍ ചൊവ്വാഴ്ചയേ തലസ്ഥാനത്ത് എത്തുകയുള്ളു. അതിന് ശേഷം ഇക്കാര്യത്തില്‍ രാജ്ഭവന്റെ തീരുമാനമുണ്ടാകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.