ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച്ചയാണ് ടുറിസം വകുപ്പിന്റെ നേതൃത്വത്തിൽ വള്ളം കളി നടത്തുന്നത്. ഇത്തവണത്തെ വളളം കളി ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവാസികളും.
അമേരിക്കയിലെ ചിക്കാഗോയിൽ താമസമാക്കിയിരിക്കുന്ന ബിസിനസുകാരനും കാവാലം സ്വദേശിയുമായ കാവാലം സജിയാണ് പ്രവാസികളെ പ്രതിനിധീകരിച്ച് വള്ളം കളിക്കെത്തുന്നത്. മത സൗഹാർദത്തിന്റെ ആർപ്പ് വിളികളുമായാണ് കാവാലം സജിയുടെ സെന്റ് പയസ് ചുണ്ടൻ കായലിലിറങ്ങുക. സെന്റ് പയസ് ചുണ്ടന്റെ പേരിലുള്ള ജേഴ്സി കഴിഞ്ഞ ദിവസം ടീം പുറത്തിറക്കിയിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കാവാലം സജി ഇപ്പോൾ ഹോളിവുഡ് സിനിമാ നിർമാതാവ് കൂടിയാണ്.