കൊച്ചിന്‍ റിഫൈനറിയില്‍ തീപ്പിടിത്തം; പുക ശ്വസിച്ച അഞ്ച് ജീവനക്കാര്‍ ആശുപത്രിയില്‍, പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചു

കൊച്ചിന്‍ റിഫൈനറിയില്‍ തീപ്പിടിത്തം; പുക ശ്വസിച്ച അഞ്ച് ജീവനക്കാര്‍ ആശുപത്രിയില്‍, പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചു

കൊച്ചി: കൊച്ചി അമ്പലമുകളിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ തീപ്പിടിത്തം. പുക ശ്വസിച്ച് കുഴഞ്ഞുവീണ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിന്ന് 30 ലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു.

അഞ്ചരയോടെ പൊട്ടിത്തെറിയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപടരുകയും ചെയ്തു. പ്രദേശമെങ്ങും പുക നിറഞ്ഞിരിക്കുകയാണ്. പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. റിഫൈനറിയില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം വാതകച്ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.