കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് കനത്ത തിരിച്ചടി

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് കനത്ത തിരിച്ചടി

കൊച്ചി: ഈ വര്‍ഷത്തെ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയ ശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി.ബി.എസ്.ഇ സിലബസ് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി കാണിച്ച് എതാനും വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

കീം പരീക്ഷാ ഫലം പുറത്ത് വന്നിട്ട് ഒരാഴ്ചയേ ആയൊള്ളൂ. പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി വന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.