പത്തനംതിട്ട: എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ ശബരിമല സന്ദര്‍ശനം വിവാദത്തില്‍. ദര്‍ശനത്തിനായി ട്രാക്ടറില്‍ കയറി എഡിജിപി ശബരിമലയില്‍ എത്തിയതാണ് വിവാദത്തിന് കാരണം. മായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയതെന്നാണ് ആരോപണം.
ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ആളുകള്‍ കയറരുതെന്നും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍ അജിത്കുമാര്‍ ഇത് ലംഘിച്ചെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറി. ട്രാക്ടര്‍ യാത്രയെക്കുറിച്ച് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തു എന്നാണ് സൂചന. റിപ്പോര്‍ട്ട് കിട്ടിയ ശേഷം സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ വിവരം അറിയിക്കും.