കീം കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ നാളെ വരെ

കീം കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ നാളെ വരെ

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ നാളെ വൈകുന്നേരം നാല് വരെ നടത്താം. ഷെഡ്യൂള്‍ പ്രകാരം തന്നെ ആദ്യ അലോട്ട്മെന്റ് നടക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

പുതിയ പ്രോഗ്രാമുകള്‍ക്ക് കോളജുകള്‍ അഫിലിയേഷന്‍ തേടിയിട്ടുള്ളതിനാല്‍ ഓഗസ്റ്റ് രണ്ട് വരെ ഓപ്ഷന്‍ സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പുതിയ പ്രോഗ്രാമുകളിലേക്ക് രണ്ടാം അലോട്ട്മെന്റിന് ശേഷം പുതുതായി ഓപ്ഷന്‍ നല്‍കാന്‍ സൗകര്യം ഉണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്ക് ( കീം 2025) അപേക്ഷ നല്‍കിയവരില്‍ കാറ്റഗറി/ കമ്യൂണിറ്റി സംവരണം, ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. cee.kerala.gov.in  

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.