വീണ്ടും ഷോക്കേറ്റ് മരണം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 19 കാരന്‍ മരിച്ചു

വീണ്ടും ഷോക്കേറ്റ് മരണം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 19 കാരന്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഷോക്കേറ്റ് മരണം. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.

കനത്തമഴയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് വൈദ്യുതി ലൈന്‍ പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് റോഡില്‍ വീണ ലൈനുകളിലേക്ക് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കയറുകയിരുന്നു. രാത്രി വൈകി കാറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ ആണ് അപകടത്തില്‍പ്പെട്ടത്. ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച അക്ഷയ്.

ഇന്നലെ രാത്രി പന്ത്രണ്ടോടെ ആയിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുകളില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.