കാസർഗോഡ് കളക്ടറുടെ നേതൃത്വത്തിൽ ചന്ദന വേട്ട

കാസർഗോഡ് കളക്ടറുടെ നേതൃത്വത്തിൽ ചന്ദന വേട്ട

കാസർഗോഡ്: കാസർഗോഡ് നയൻമാർമൂലയിലെ അബ്ദുൽ ഖാദിറിന്റെ വീട്ടിൽ നിന്ന് 855 കിലോഗ്രാം ചന്ദനം കളക്ടറും സംഘവും പിടിച്ചെടുത്തു. അബ്‌ദുൾ ഖാദർ രക്ഷപെട്ടു.

ജില്ലാ കളക്ടർ ഡി. സജിത് ബാബുവിന്റെ വസതിക്ക് സമീപമുള്ള ഒരു വീട്ടിൽ നിന്നുമാണ് രണ്ട് കോടിയിലധികം രൂപയുടെ ചന്ദനം ഒളിപ്പിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി, ജില്ലാ ജഡ്ജി എന്നിവരുടെ വസതികളും ഇതിന്റെ സമീപത്തുണ്ട്.

അതിരാവിലെ വീട്ടിൽ നിന്ന് ഒരു ശബ്ദം കേട്ട് കളക്ടറുടെ ഗൺമാനും ഡ്രൈവറും വിവരം കളക്ടറെ അറിയിച്ചു. പുലർച്ചെ 4.30 ഓടെയാണ് ജില്ലാ കളക്ടർ ഡി. സജിത് ബാബു, ഗൺമാൻ ദിലീഷ് കുമാർ, ഡ്രൈവർ ശ്രീജിത്ത് പൊതുവാൾ എന്നിവർ സ്ഥലത്ത് പരിശോധന നടത്തിയത്. ചന്ദനം അടങ്ങിയ ചാക്കുകൾ കണ്ടെത്തി. വീട്ടിൽ നിന്ന് 855 കിലോഗ്രാം ചന്ദനം അടങ്ങിയ 34 ചാക്ക് വനംവകുപ്പ് പിന്നീട് പിടിച്ചെടുത്തു. ചാക്കുകൾ ഒരു ട്രക്കിൽ കയറ്റാൻ ശ്രമിക്കുന്ന മൂന്നുപേർ കണ്ട് ഓടി രക്ഷപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.