കണ്ണൂര്‍: ക്രൈസ്തവ സന്യാസിനികള്‍ക്ക് എതിരായ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് ജാമ്യം വൈകിപ്പിക്കാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
സംഘ്പരിവാറിന്റെയും ആര്‍എസ്എസിന്റെയും ഡിഎന്‍എ ന്യൂനപക്ഷ വിരുദ്ധമാണ്. അത് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയണമെന്നും അദേഹം പറഞ്ഞു. അറസ്റ്റിലായ സിസ്റ്റര്‍മാരില്‍ ഒരാളായ വന്ദന ഫ്രാന്‍സിസിന്റെ കണ്ണൂര്‍ ഉദയഗിരിയിലെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍.
ബിജെപി നല്‍കിയ കേക്കിന് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ക്രൈസ്തവ സഭ നേതാക്കളില്‍ ചിലര്‍ ആര്‍എസ്എസ് പ്രീണനത്തില്‍ പെട്ടു പോകുന്നുണ്ട്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ മാറി ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എസ്എസിന്റെ ഇരട്ടമുഖം ഇവര്‍ മനസിലാക്കണം. ബിജെപിയുടെ പിന്തുണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും വേണുഗോപാല്‍ പറഞ്ഞു.