പ്രീസ്റ്റ്സ് പ്രീമിയർ ലീഗ് സീസൺ വൺ; ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കാൻ കെസിവൈഎം മിഷൻലീഗ് മാനന്തവാടി രൂപത സമിതികൾ

പ്രീസ്റ്റ്സ് പ്രീമിയർ ലീഗ് സീസൺ വൺ; ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കാൻ കെസിവൈഎം മിഷൻലീഗ് മാനന്തവാടി രൂപത സമിതികൾ

മാനന്തവാടി: വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച്, മാനന്തവാടി രൂപതയിൽ സേവനം ചെയ്യുന്ന വൈദികർക്ക് സ്നേഹാദരങ്ങളോടെ ഒരു കായിക വിരുന്ന് ഒരുക്കാൻ തയ്യാറെടുക്കുകയാണ് കെസിവൈഎം മിഷൻലീഗ് മാനന്തവാടി രൂപത സമിതികൾ.

ആവേശത്തിന്റെ സ്മാഷുകളും സൗഹൃദത്തിന്റെ റാലികളും തീർക്കാൻ പ്രിയ വൈദികരെ ക്ഷണിക്കുന്നുവെന്ന് സംഘടന നേതൃത്വങ്ങൾ അറിയിച്ചു.

ആവേശവും സൗഹൃദവും നേർക്കുനേർ വരുന്ന പ്രീസ്റ്റ്സ് പ്രീമിയർ ലീഗ് സീസൺ വൺ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ്, ഓഗസ്റ്റ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മേരി മാതാ കോളേജിൽ വച്ചു നടക്കുമെന്ന് സംഘടകർ അറിയിച്ചു. യഥാക്രമം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക്‌ പിപിഎൽ ട്രോഫികൾ നൽകും.

ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വൈദികർ ( ടീം) താഴെ കാണുന്ന ലീങ്കിൽ രജിസ്റ്റർ ചെയുക 

https://form.svhrt.com/688da07aa8a7cf70a920217c

രജിസ്ട്രേഷൻ ഫീസ് 500 രൂപ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

+91 90618 97903

 +91 85899 44813

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.