'ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല; പൊലീസില്‍ അറിയിക്കണോ എന്നാശങ്ക!'

'ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല; പൊലീസില്‍ അറിയിക്കണോ എന്നാശങ്ക!'

തൃശൂര്‍: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ മെത്രാപ്പോലീത്ത യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്.

ക്രൈസ്തവര്‍ക്കെതിരെ രാജ്യ വ്യാപകമായി സംഘപരിവാര്‍ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

'ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണോ എന്നാശങ്ക!' എന്നായിരുന്നു ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

തൃശൂരില്‍ മത്സരിക്കുമ്പോള്‍ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാന്‍ സുരേഷ് ഗോപി വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഛത്തീസ്ഗഡില്‍ മലയാളികളായ ക്രൈസ്തവ സന്യാസിനിമാര്‍ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാന്‍ അദേഹം ഇതുവരെ തയ്യാറായിട്ടില്ല.

രാജ്യത്തിന്റെ പല ഭാഗത്തും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെ ബജറംഗ്ദള്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താന്‍ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല എന്ന ആക്ഷേപവും പരക്കെയുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.