ആലുവ: ആലുവയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുന്നുംപുറം ഭാഗത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കരുമാലൂര്‍ മനയ്ക്കപ്പടി സ്വദേശികളായ നീരജ് പ്രേംകുമാര്‍, കാര്‍ത്തിക് സന്തോഷ് എന്നിവരെയാണ് കാണാതായത്.
ഞായറാഴ്ച വൈകുന്നേരം നാല് മുതല്‍ ഇവരെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.
രണ്ട് പേരും സൈക്കിളും ബാഗുമായിട്ടായിരുന്നു പോയത്. തങ്ങള്‍ നാടുവിടുകയാണെന്ന് എഴുതിവച്ച കത്ത് കണ്ടെത്തിയിരുന്നു.