തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ക്കും നീട്ടി നല്‍കിയ സമയം ഇന്ന് അവസാനിക്കും. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.
വൈകുന്നേരം അഞ്ച് വരെ വോട്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കാം. കരട് പട്ടികയില്‍ വ്യാപക പിഴവുകളുണ്ടായ സാഹചര്യത്തില്‍ 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ അഞ്ച് ദിവസമാണ് നീട്ടി നല്‍കിയത്.
തിങ്കളാഴ്ച വൈകുന്നേരം വരെ 32 ലക്ഷത്തില്‍ കൂടുതല്‍ അപേക്ഷകളാണ് വിവിധ മാറ്റങ്ങള്‍ക്കായി നല്‍കിയത്. ഇതില്‍ 27 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയവരാണ്. ഈ മാസം 30 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.