കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയ ശേഷം പീഢനത്തിനും മതംമാറ്റ നിര്‍ബന്ധത്തിനും വിധേയയായ സോനയുടെ മരണവും അതിലേക്ക് നയിച്ച സാഹചര്യവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
സോനയുടെ കത്തിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തില്‍ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് കത്ത്. വിവാഹ വാഗ്ദാനം നല്‍കിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തല്‍ ഇതിന്റെ പുറകില്‍ സംഘടിതമായ സംവിധാനങ്ങള്‍ ഉണ്ട് എന്ന സൂപനയാണ് നല്‍കുന്നത്. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണം.

സോന സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്
രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും വോട്ട് ബാങ്ക് പ്രീണനത്തിനായി വിഷയത്തെ തമസ്‌കരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അതുകൊണ്ടാണ് ഇത്തരം ഹീനകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഒറ്റപ്പെട്ട സംഭവമായും ചില വ്യക്തികളുടെ മാത്രം കാര്യമായും ഈ വിഷയത്തെ നിസാരവല്‍ക്കരിക്കാതെ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഭാരവാഹികളായ പ്രൊഫ കെ.എം ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ട്രീസ് ലിസ് സെബാസ്റ്റ്യന്‍, തോമസ് ആന്റണി, തമ്പി എരുമേലിക്കര, ജോമി ഡോമിനിക്, ഡോ. കെ.പി സാജു, അഡ്വ. മനു വരാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.