കൊച്ചി: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കി ഹൈക്കോടതി.
സെപ്റ്റംബര്‍ പത്തിന് തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഓണത്തിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
അവസാന അവസരമാണിതെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഏറല്‍ സുന്ദരേശനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. കടുത്ത സ്വരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
ദുരിത ബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയില്‍ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് വായ്പ എഴുതിത്തള്ളിക്കൂടാ എന്നാണ് ഹൈക്കോടതി ആവര്‍ത്തിച്ച് ചോദിച്ചത്.