'തീരുവ നയം ഇരു രാജ്യങ്ങളെയും ദോഷകരമായി ബാധിക്കും'; യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കര്‍

'തീരുവ നയം ഇരു രാജ്യങ്ങളെയും ദോഷകരമായി ബാധിക്കും'; യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കര്‍

ന്യൂയോര്‍ക്ക്: വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറും യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ സമ്മേളനത്തിനിടെയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍, ഇരട്ട തീരുവ, എച്ച്1 ബി വിസ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

ഇന്ത്യയ്ക്കെതിരെ യു.എസ് അധിക തീരുവ ചുമത്തിയതിന് ശേഷം ആദ്യമായാണ് ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത്. തീരുവ നയം ഇരു രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ജയശങ്കര്‍ പറഞ്ഞതായാണ് വിവരം. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച.

അതേസമയം വ്യാപാര ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന്റെ സംഘവും യു.എസില്‍ എത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.