കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്: തായ്‌വാനില്‍ 17 മരണം; ചൈനയില്‍ 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി

കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്: തായ്‌വാനില്‍ 17 മരണം; ചൈനയില്‍ 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി

ബീജിങ്: ചൈനയിലും തായ്‌വാനിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തില്‍ തായ്‌വാനില്‍ 17 പേര്‍ മരിച്ചു. 125 ഓളം പേരെ കാണാതായി. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ നിന്നും 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉയര്‍ന്ന വേലിയേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് മിക്കയിടത്തും മരങ്ങള്‍ കടപുഴകി. മഴയില്‍ നഗരം മുഴുവന്‍ വെള്ളക്കെട്ടിലാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തായ്‌വാനിലെ ഹുവാലിയന്‍ പ്രദേശത്തെ തടാകങ്ങള്‍ കരകവിഞ്ഞൊഴുകിയതോടെ പ്രദേശം മുഴുവന്‍ വെള്ളത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്വാങ്ഫു ടൗണ്‍ഷിപ്പിലെ റോഡുകള്‍ ഒഴുകിപ്പോയി. ഹോങ്കോങിലും മക്കാവോയിലും വിമാന സര്‍വീസുകള്‍ റദ്ദാക്കി. മണിക്കൂറില്‍ 200 കിലോമീറ്ററോളം വേഗത്തിലാണ് റഗാസ വീശിയടിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ റഗാസ തിങ്കളാഴ്ചയാണ് കരതൊട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.