സനയില്‍ പ്രത്യാക്രമണം; ഡസന്‍ കണക്കിന് ഹൂതികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

 സനയില്‍ പ്രത്യാക്രമണം; ഡസന്‍ കണക്കിന് ഹൂതികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

സന: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ തിരിച്ചടി. ഇസ്രയേലില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഇസ്രയേല്‍ സൈന്യം  അറിയിച്ചു.

പന്ത്രണ്ട് യുദ്ധ വിമാനങ്ങളും എയര്‍ സപ്പോര്‍ട്ട് യൂണിറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഹൂതി ജനറല്‍ സ്റ്റാഫിന്റെ കമാന്‍ഡ് ആസ്ഥാനവും ഹൂതികളുടെ സുരക്ഷാ-രഹസ്യാന്വേഷണ ഉപകരണങ്ങളെയുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്.

ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഹൂതി തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. എന്നാല്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും 48 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഹൂതികള്‍ പറയുന്നത്.

ബുധനാഴ്ച രാത്രിയാണ് ഇസ്രയേലിലെ തെക്കന്‍ നഗരമായ എയ്‌ലത്തില്‍ ഹൂതികള്‍ ആക്രമണം നടത്തിയത്. 22 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ നഗരങ്ങള്‍ക്ക് നേരെയുള്ള ഏത് ആക്രമണവും ഹൂതി ഭരണ കൂടത്തിന് വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സനയില്‍ ആക്രമണമുണ്ടായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.