യേശുവിന്റെ ജീവിതം കുട്ടികളുടെ കണ്ണിലൂടെ; ‘ദി ചോസൺ അഡ്വഞ്ചേഴ്സ്’ ഒക്ടോബർ 17ന് പ്രദർശനത്തിനെത്തും

യേശുവിന്റെ ജീവിതം കുട്ടികളുടെ കണ്ണിലൂടെ; ‘ദി ചോസൺ അഡ്വഞ്ചേഴ്സ്’ ഒക്ടോബർ 17ന് പ്രദർശനത്തിനെത്തും

വാഷിങ്ടൺ: ലോകമെമ്പാടും വലിയ ജനപ്രീതി നേടിയ യേശുവിന്റെ ജീവിതകഥയെ ആസ്പദമാക്കിയ ടെലിവിഷൻ പരമ്പരയായ ‘ദി ചോസൺ’ ഇപ്പോൾ കുട്ടികൾക്കായി ഒരു ആനിമേറ്റഡ് പതിപ്പ് പുറത്തിറക്കുന്നു. ‘ദി ചോസൺ അഡ്വഞ്ചേഴ്സ്’ എന്ന പേരിലുള്ള ഈ പുതിയ പരമ്പര ഒക്ടോബർ 17-ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കും.

കുട്ടികളുടെ കണ്ണിലൂടെ യേശുവിനെ കാണുന്ന ഈ പരമ്പര, ഒമ്പത് വയസുള്ള ആബിയും അവളുടെ ഉറ്റ സുഹൃത്ത് ജോഷ്വയും പുരാതന നഗരമായ കഫര്‍ണാമിലേക്ക് നടത്തുന്ന പര്യവേക്ഷണത്തിന്റെ ചുവടു പിടിച്ചാണ് മുന്നോട്ട് പോകുന്നത്. അവിടെ അവർ നസറേത്തിലെ യേശുവിനെ കണ്ടുമുട്ടുന്നു. അവരുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് യേശുവിന്റെ സ്നേഹവും പാഠങ്ങളും മുഖേന മാറ്റിമറിക്കുന്നതാണ് കഥയുടെ ഉള്ളടക്കം.

ചോസൺ പരമ്പരയിലെ ജോനാഥൻ റൂമി, പരസ് പട്ടേൽ, ബ്രാൻഡൻ പോട്ടർ, നോഹ ജെയിംസ്, ജോർജ് എച്ച്. സാന്തിസ് എന്നിവർ ഈ ആനിമേറ്റഡ് പതിപ്പിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

കുട്ടികൾക്കും കുടുംബങ്ങൾക്കും യേശുവിന്റെ ജീവിതവും സന്ദേശവും എളുപ്പത്തിൽ മനസ്സിലാക്കാനാകുന്ന വിധത്തിൽ വിനോദപരമായ രീതിയിൽ ഈ പരമ്പര ഒരുക്കിയിരിക്കുന്നതായി നിർമ്മാതാക്കൾ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.