അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം; പത്ത് പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം; പത്ത് പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം. സാധാരണക്കാരായ 10 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം അഫ്ഗാന്റെ അതിര്‍ത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണം ഉണ്ടായത്.

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് താലിബാന്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ആക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ട് ദിവസത്തെ താല്‍കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇതിന് മുന്‍പാണ് അഫ്ഗാനില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഒക്ടോബര്‍ ഒന്‍പതിന് തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കാബൂളിലും പക്ടിക്കയിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുയര്‍ന്ന സംഘര്‍ഷം ഖത്തറും സൗദിയും ഇടപെട്ട് രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ലഘൂകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.