ടെഹ്റാൻ: ഇസ്ലാമിക രാജ്യമായ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ നാമധേയത്തിൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് ഭരണകൂടം. ദി വെർജിൻ മേരി സ്റ്റേഷൻ എന്നാണ് മെട്രോയ്ക്ക് പേരിട്ടിരിക്കുന്നത്.
ഇറാനിൽ അർമേനിയൻ ക്രിസ്ത്യൻ ജനങ്ങളുടെ സേവനത്തിനായാണ് മെട്രോ സ്റ്റേഷൻ തുറന്നത്. ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞ ദിവസമായിരുന്നു മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം നടന്നത്.
ഇറാനിൽ മെട്രോ സ്റ്റേഷൻ തുറന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 'സെന്റ് സാർക്കിസ് അർമേനിയൻ കത്തീഡ്രലിനടുത്തുള്ള ക്രിസ്ത്യൻ ചുവർചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഹോളി വിർജിൻ മേരി മെട്രോ സ്റ്റേഷൻ ടെഹ്റാനിൽ തുറന്നത് ഇറാനിലെ ഒരു ലക്ഷം വരുന്ന അർമേനിയൻ ക്രിസ്‌ത്യൻ സമൂഹത്തിന് ആശ്വാസമാണ്,' പത്രപ്രവർത്തക ഹാല ജാബർ തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
ഏകദേശം ഒരു ലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികളാണ് ടെഹ്‌റാനിൽ താമസിക്കുന്നത്. ഇസ്രായേലിന് പുറത്ത് പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം കൂടിയാണ് ഇറാൻ. 15,000-ത്തോളം ജൂതന്മാരാണ് ഇവിടെയുള്ളത്.