ഹെയ്തിയിൽ അരാജകത്വവും ക്രിമിനൽ ആക്രമണങ്ങളും തുടരുന്നു; വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

ഹെയ്തിയിൽ അരാജകത്വവും ക്രിമിനൽ ആക്രമണങ്ങളും തുടരുന്നു; വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

പോർട്ട്-ഓ-പ്രിൻസ്: ഹെയ്തിയിലെ സാമൂഹിക ഇടപെടലുകളിൽ സജീവമായ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയതായി ദേശീയ മെത്രാൻ സമിതി അറിയിച്ചു. പെറ്റൈറ്റ് - പ്ലേസ് കാസോയിലെ സെയിന്റ് ക്ലെയർ ഇടവക വികാരി ഫാ. ജീൻ ജൂലിയൻ ലഡോസറിനെ കഴിഞ്ഞ ആഴ്ച അക്രമികൾ തട്ടിക്കൊണ്ടുപോയതായി മെത്രാൻ സമിതി പ്രസിഡന്റ് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ മാധ്യമങ്ങളെ അറിയിച്ചു.

ഫാ. ലഡോസറിനൊപ്പം മൂന്നു പേരെയും തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. മോചനത്തിന് പണം ആവശ്യപ്പെടുന്ന സന്ദേശം അക്രമികൾ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. വൈദികന്റെ മോചനത്തിനായി അടിയന്തര ഇടപെടലും സുരക്ഷ പുനസ്ഥാപിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് ബിഷപ്പ് മാക്സ് ലെറോയ് ആവശ്യപ്പെട്ടു .

അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ ആക്രമണങ്ങളും തുടരുന്ന ഹെയ്തിയിൽ വൈദികരും സന്യാസികളും സുരക്ഷാ പ്രശ്നങ്ങൾ നേരിടുകയാണ്. 1992 ജൂൺ 21ന് ജനിച്ച ഫാ. ജീൻ ജൂലിയൻ കഴിഞ്ഞ മൂന്നു വർഷമായി ഡെൽമാസിലെ കമ്മ്യൂണിലെ സെയിന്റ്-ക്ലെയർ ഇടവകയിൽ ഇടവക വികാരിയായി സേവനം നിർവഹിച്ചു വരികയാണ്. സാമൂഹിക പ്രവർത്തനങ്ങളിലും യുവജന മുന്നേറ്റ ഇടപെടലുകളിലും സജീവമായ അദേഹത്തിന് പ്രദേശവാസികളിൽ വലിയ അംഗീകാരം ഉണ്ട്. വൈദികന്റെ മോചനത്തിനായി രാജ്യത്താകെ പ്രാർത്ഥനകൾ തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.