ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ച: ആദ്യം അറസ്റ്റിലായ രണ്ട് പേര്‍ കുറ്റം സമ്മതിച്ചു; അഞ്ച് പേര്‍ കൂടി പിടിയില്‍

ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ച: ആദ്യം അറസ്റ്റിലായ രണ്ട് പേര്‍ കുറ്റം സമ്മതിച്ചു; അഞ്ച് പേര്‍ കൂടി പിടിയില്‍

പാരീസ്: ലൂവ്ര് മ്യൂസിയത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ രണ്ട് പേരും കുറ്റം സമ്മതിച്ചതായി ഫ്രഞ്ച് പൊലീസ്. കേസില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇതോടെ ആകെ ഏഴ് പേര്‍ അറസ്റ്റിലായി.

എന്നാല്‍ മോഷ്ടിക്കപ്പെട്ട കീരിടങ്ങളും ആഭരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. പാരീസ് മേഖലയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തവരില്‍ ഒരു പ്രധാന പ്രതിയും ഉള്‍പ്പെടുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സിസിടിവിയില്‍ പതിഞ്ഞ നാല് പേരേക്കാള്‍ വലിയ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയത്തില്‍ നിന്ന് പകല്‍വെളിച്ചത്തില്‍ കോടികള്‍ വിലമതിക്കുന്ന ചരിത്ര ശേഷിപ്പുകള്‍ മോഷണം പോയത് ലോക ശ്രദ്ധ നേടിയിരുന്നു. അതേസമയം നാല് കുറ്റവാളികള്‍ക്കും മ്യൂസിയത്തിനകത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചതായി സൂചനയില്ലെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.