നൈജീരിയയില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല: സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ ഉത്തരവിട്ട് ഡൊണാള്‍ഡ് ട്രംപ്

നൈജീരിയയില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല:  സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ ഉത്തരവിട്ട് ഡൊണാള്‍ഡ് ട്രംപ്

ക്രിസ്ത്യാനികളെ രക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ സുപ്രധാന ഉത്തരവ്.

വാഷിങ്ടണ്‍: വംശീയ കലാപം രൂക്ഷമായ നൈജീരിയയില്‍ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ വലിയ തരത്തിലുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്നും ക്രിസ്ത്യന്‍ ജനതയെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടികള്‍ക്ക് പെന്റഗണിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നൈജീരിയയില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുകയാണെന്നും അമേരിക്ക നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും ഉടന്‍ നിര്‍ത്തലാക്കുമെന്നും ട്രൂത്ത് സാമൂഹിക മാധ്യമത്തിലൂടെ ട്രംപ് അറിയിച്ചു.

ഈ ഭീകരമായ അതിക്രമങ്ങള്‍ നടത്തുന്ന ഭീകരവാദികളെ പൂര്‍ണമായും തുടച്ചു നീക്കാന്‍ ആ രാജ്യത്തേക്ക് അമേരിക്ക തോക്കുകളുമായി ഇരച്ചു കയറിയേക്കാം എന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം നൈജീരിയന്‍ ഭരണകൂടം നിഷേധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.