തീരുവ ചട്ട വിരുദ്ധമാണെന്ന് യു.എസ് സുപ്രീം കോടതി വിധിച്ചാല്‍ വാങ്ങിയ പകരം തീരുവ മുഴുവന്‍ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരും.
ന്യൂയോര്‍ക്ക്: വിവിധ ലോക രാജ്യങ്ങള്‍ക്ക് മേല്‍ പകരം തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യു.എസ് സുപ്രീം കോടതി.
പകരം തീരുവ ഏര്‍പ്പെടുത്തിയതിന് കാരണമായി ട്രംപ് ഭരണകൂടം ഉന്നയിച്ച വാദങ്ങള്‍ അംഗീകരിക്കാവുന്നതാണോ എന്നതില്‍ സംശയമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാജ്യ താല്‍പര്യം സംരക്ഷിക്കാനും അമേരിക്ക സാമ്പത്തിക തകര്‍ച്ചയിലേക്ക് പോകാതിരിക്കാനുമാണ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ പകരം തീരുവ ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രസിഡന്റ് അഡ്മിസ്‌ട്രേഷന് വേണ്ടി ഹാജരായ യു.എസ് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സൗവറിന്റെ വാദം. കേസിലിപ്പോഴും കോടതിയില്‍ വാദം തുടരുകയാണ്.
നേരത്തേ കേസ് വാദം കേള്‍ക്കാന്‍ താന്‍ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് നിലപാട് മാറ്റി. ട്രംപിന്റെ തീരുവകള്‍ ചട്ട വിരുദ്ധമാണെന്ന് നേരത്തേ യു.എസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് വിധിച്ചിരുന്നു.
സുപ്രീം കോടതി വിധി ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ്. തീരുവ ചട്ട വിരുദ്ധമാണെന്ന് യു.എസ് സുപ്രീം കോടതി വിധിച്ചാല്‍ വാങ്ങിയ പകരം തീരുവ മുഴുവന്‍ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരും.