ലണ്ടന്‍: അനധികൃത കുടിയേറ്റം തടയാനുള്ള നടപടികള്‍ കര്‍ശനമാക്കി ബ്രിട്ടണ്‍. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ അനുമതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ 20 വര്‍ഷം കാത്തിരിക്കണം നിലവില്‍ ഇത് അഞ്ച് വര്‍ഷമായിരുന്നു. അഭയാര്‍ത്ഥി പദവി ലഭിക്കുന്നവര്‍ക്ക് താല്‍കാലിക താമസത്തിന് മാത്രം അനുമതി നല്‍കും.
എല്ലാ രണ്ടര വര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ ഈ അനുമതി പുനപരിശോധിക്കും. അഭയാര്‍ത്ഥി പദവി ലഭിച്ചവരുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അവരെ നാടു കടത്തും. സ്വന്തം രാജ്യം സുരക്ഷിതമാണെങ്കില്‍ ഇവര്‍ മടങ്ങിപ്പോകേണ്ടി വരും.
ഇംഗ്ലീഷ് ചാനല്‍ വഴി ചെറു ബോട്ടുകളില്‍ രാജ്യത്തെത്തുന്നവര്‍ അഭയാര്‍ത്ഥി പദവി നേടാന്‍ ശ്രമിക്കുന്നതിനെതിരെ യു.കെയില്‍ പ്രതിഷേധം ശക്തമാണ്. സമീപ കാലത്ത് ഈ പ്രവണതയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഡെന്‍മാര്‍ക്ക് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മാതൃകയാക്കാനാണ് ബ്രിട്ടന്റെയും നീക്കം. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഏതാനും മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.