ലിമ: 2014 മുതൽ 2023 വരെ പെറുവിലെ ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായി സേവനമനുഷ്ഠിച്ച ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിമ വടക്കൻ പെറുവിയൻ നഗരത്തിൽ അനാച്ഛാദനം ചെയ്തു. വടക്കൻ നഗരത്തിലേക്ക് പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്യുന്ന ചിമു പേപ്പൽ ഓവലിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
സ്നേഹം, പ്രത്യാശ, ഐക്യം എന്നീ സന്ദേശങ്ങൾ നൽകിയ പരിശുദ്ധ പിതാവിനോടുള്ള ലാംബയെക് ജനതയുടെ നന്ദിസൂചകമായാണ് ഈ ശിൽപ്പം നിർമിച്ചത്.
"ലിയോ പതിനാലാമൻ മാർപാപ്പ എളിമയോടെയും ഉദാരതയോടെയും സേവിക്കുന്നത് തുടരുന്നതിന്, ദൈവദൃഷ്ടിയിൽ സഭ, രാഷ്ട്രം, സ്ഥാപനങ്ങൾ, പൗരന്മാർ എന്നിവർ ഒരുമിച്ച് നടക്കാനുള്ള നമ്മുടെ പ്രതിബദ്ധത ഞങ്ങൾ പുതുക്കുന്നു," ചിക്ലായോയിലെ ബിഷപ്പ് എഡിൻസൺ ഫാർഫാൻ പറഞ്ഞു.
ഫൈബർ ഗ്ലാസും റെസിനും ഉപയോഗിച്ച് നിർമ്മിച്ച ഈ വെളുത്ത പ്രതിമയ്ക്ക് ഏകദേശം അര ടൺ ഭാരമുണ്ട്. കലാകാരനായ ജുവാൻ കാർലോസ് നാനാക്കെയും മറ്റ് ആറ് കലാകാരന്മാരും ചേർന്ന് അഞ്ചു മീറ്റർ ഉയരമുള്ള ഈ പ്രതിമ നിർമിക്കാൻ ഏകദേശം മൂന്ന് മാസമെടുത്തു.