എത്യോപ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; കണ്ണൂർ-അബുദാബി വിമാനം വഴിതിരിച്ചുവിട്ടു; കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി

എത്യോപ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; കണ്ണൂർ-അബുദാബി വിമാനം വഴിതിരിച്ചുവിട്ടു; കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി

അഡിസ് അബെബ : എത്യോപ്യയിൽ വടക്കുകിഴക്കൻ മേഖലയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 12,000 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സർവീസിനെ ബാധിച്ചു.

അഡിസ് അബെബയിൽ നിന്ന് 500 മൈൽ അകലെയുള്ള ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരമേഘങ്ങൾ ഇന്ത്യ, യമൻ, ഒമാൻ, വടക്കൻ പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

കണ്ണൂരില്‍ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. 6E1433 എയര്‍ബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചു പോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

നെടുമ്പാശേരിയിൽനിന്നുള്ള രണ്ട് വിമാന സർവിസുകൾ റദ്ദാക്കി. വൈകീട്ട്​ 6.30 ന് ജിദ്ദക്കുള്ള ആകാശ് എയർ, 5.10 നുള്ള ഇൻഡിഗോയുടെ ദുബായ് സർവിസ് എന്നിവയാണ് റദ്ദാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.