ജറുസലേം: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി വെച്ചു. ഡിസംബറില്‍ നിശ്ചയിച്ചിരുന്ന യാത്രയാണ് സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് മാറ്റിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. സുരക്ഷാ വിലയിരുത്തലുകള്‍ക്ക് ശേഷം അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശനത്തിന് സമയം നിശ്ചയിക്കുമെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നെതന്യാഹു തന്റെ സന്ദര്‍ശനം റദ്ദാക്കുന്നത്. ഏപ്രിലിലും സെപ്റ്റംബറിലും തിരഞ്ഞെടുപ്പ് നടപടികള്‍ ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റി വെച്ചു.
ഏറ്റവും ഒടുവില്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്നായിരുന്നു തീരുമാനം. ഈ നീക്കമാണ് ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്ന് മാറ്റിയത്. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേല്‍ സന്ദര്‍ശിക്കുകയും പിന്നാലെ 2018 ജനുവരിയില്‍ നെതന്യാഹു ഇന്ത്യയിലെത്തുകയും ചെയ്തിരുന്നു.