വാഷിങ്ടണ്‍: അഭയാര്‍ത്ഥി അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് താല്‍കാലികമായി നിര്‍ത്തി വച്ച് ട്രംപ് ഭരണകൂടം. അഭയാര്‍ത്ഥി പദവി തേടുന്ന എല്ലാ വിദേശികളെയും പരമാവധി പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുന്നോടി ആയിട്ടാണ് തീരുമാനമെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു.
വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്റെ വെടിയേറ്റ് ഇരുപതുകാരിയായ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചതോടെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികള്‍ അമേരിക്ക കടുപ്പിക്കുകയാണ്. വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ പൗരന്മാരുടെ കുടിയേറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും യു.എസ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചിരുന്നു.